വിഖായ : സേവന ചാരുതയോടെ മുന്നോട്ട് ..

കേരളം ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായപ്പോൾ ആശ്വാസമായി വിഖായ പ്രവർത്തകർ ഓടിയെത്തി . നാടിൻറെ നാനാഭാഗങ്ങളിലും അവർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു . തൂവെള്ള വസ്ത്രത്തിൽ പള്ളി മിഹ്റാബിൽ കയറുന്ന ഖതീബുമാരും ദീനീ സേവനത്തിനായി ജീവിതം സമർപ്പിച്ച യുവാക്കളും ക്ളീനിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയത് കേരളം കണ്ടതാണ് . സാമൂഹ്യ ജീവിയായ മനുഷ്യൻ മതത്തിനും ജാതിക്കുമെല്ലാം അപ്പുറത്ത് ഒന്നായി കഴിയേണ്ടവരാണ് എന്ന തിരിച്ചറിവ് നൽകാൻ പ്രകൃതിയുടെ പ്രളയമെന്ന പ്രതിഭാസത്തിന് സാധിച്ചിരുന്നു . "ഒരാളും ശ്രേഷ്ഠരാകുന്നില്ല ; അവൻറെ കർമങ്ങളാണ് അവനെ ശ്രേഷ്ഠമാക്കുന്നത് " എന്ന ഖുർആനിക അധ്യാപനമാണ് വിഖായയെ നയിക്കുന്നത് . അതുകൊണ്ട് തന്നെ പ്രവർത്തന രംഗത്തിറങ്ങാൻ രണ്ടാമതൊന്ന് ചിന്തിച്ചില്ല വിഖായ പ്രവർത്തകർ . ഉരുൾ പൊട്ടലിലും മലവെള്ള പ്പാച്ചലിലും തകർന്നുപോയ ആയിരങ്ങൾക്ക് സാന്ത്വനമാകാനും വസ്ത്രവും ഭക്ഷണവുമുൾപ്പെടെ അടിയന്തിര സാധനങ്ങൾ സമാഹരിച്ചു കൊണ്ട് അർഹരായവരിലേക്ക് എത്തിക്കാനും വിഖായ തികഞ്ഞ ജാഗ്രത പുലർത്തി .
പരിശുദ്ധ ഹജ്ജ് സേവന രംഗത്തും സജീവമാണ് ഈ സംഘം . ലോക മുസ്ലീങ്ങളുടെ മഹാ വാർഷിക സംഗമത്തിൽ അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ലക്ഷ കണക്കിന് ഹാജിമാർക്ക് വഴി കാട്ടികളാവാനും അവർക്ക് വേണ്ട ഖിദ്മത്ത് ചെയ്യാനും പ്രാരാബ്ധങ്ങളും പ്രയാസങ്ങളും വക വെക്കാതെ കർമ്മ നിരതമാണ് സഊദിയിലെ വിഖായ പ്രവർത്തകരും . ഇങ്ങനെ നാടിൻറെ നന്മക്കായി ആശ്വാസ കേന്ദ്രമായി വിഖായ പ്രവർത്തനങ്ങൾ സർവ സജീവമാണ് .
ദുബൈ എസ് കെ എസ് എസ് എഫിന് കീഴിൽ ഏറ്റവും നല്ല പ്രവർത്തനങ്ങളുമായാണ് ദുബൈ വിഖായയും പ്രവർത്തന പഥത്തിലുള്ളത് . പ്രവാസ ലോകത്ത് തങ്ങളുടെ കർമ്മ മേഖലകൾ കണ്ടെത്തി സജീവമാകുന്ന തിരക്കിലാണ് ദുബൈ വിഖായ ടീം . ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ പ്രഭാഷണ പരിപാടി പോലുള്ള ജനകീയ പരിപാടികളിൽ പ്രസ്ഥാനത്തിന് കരുത്തും സേവനവും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദുബായിൽ വിഖായ പിറവിയെടുക്കുന്നത് . പ്രാസ്ഥാനിക സേവനത്തിന് അപ്പുറം പൊതു സമൂഹത്തിൻറെ വേദനകളിൽ ഭാഗമായി അവർക്ക് താങ്ങും തണലുമായി മുന്നേറാൻ ഈ സംഘത്തിന് കഴിഞ്ഞത് ചുരുങ്ങിയ കാലം കൊണ്ടാണ് . ഇവിടെ മരണപ്പെടുന്ന നിരവധി പേരുടെ മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാൻ ഇതിനോടകം വിഖായ ടീമിന് കഴിഞ്ഞു . കേരളത്തിന് പുറമെ ഇതര സംസ്ഥാനക്കാരുടെയും രാജ്യക്കാരുടെയും വരെ മയ്യിത്ത് കുളിപ്പിക്കൽ , പരിപാലനം തുടങ്ങി രംഗങ്ങളിൽ സജീവമാണ് ദുബൈ വിഖായ .
ദുബായിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിച്ചും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ സഹചാരിയിലൂടെ സമാശ്വാസമാകാനും ദുബൈ വിഖായ പ്രവർത്തിച്ചു വരുന്നു . ഈയടുത്ത് സഹോദര സമുദായത്തിൽ പെട്ട ഒരു പിഞ്ചു കുഞ്ഞിന്റെ രോഗവിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ആ കുടുംബത്തെ കാണാനും അവരുടെ കണ്ണീരൊപ്പും വിധം ചെറിയൊരു ആശ്വാസമായി അവരുടെ മനസ് നിറഞ്ഞ പ്രശംസാപാത്രമാകാനും കഴിഞ്ഞത് വലിയ അംഗീകാരമായാണ് വിഖായയുടെ അണിയറ ശിൽപികൾ കാണുന്നത് .
ദുബായിൽ അപകടത്തിൽ മരണപ്പെട്ട നാട്ടിൽ എസ് കെ എസ് എസ് എഫ് സജീവ പ്രവർത്തകനായിരുന്ന ഒരു സഹോദരന്റെ മയ്യിത്ത് നാട്ടിൽ എത്തിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങളോട് ആവശ്യപ്പെട്ടപ്പോൾ അതേ സമയം തന്നെ അദ്ദേഹം വിഖായ പ്രവർത്തകരെയാണ് ബന്ധപ്പെട്ടത് . നിയമപരമായ നിരവധി നൂലാമാലകൾ ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ അള്ളാഹുവിൽ തവക്കുൽ ചെയ്ത് വിഖായ സംഘം ഓടിയെത്തുകയും മയ്യിത്ത് കുളിപ്പിക്കൽ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ചെയ്ത് നാട്ടിലേക്ക് അയച്ചതിന് ശേഷമാണ് അവർ വിശ്രമിച്ചത് തന്നെ .
വിവിധ ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 313 അംഗങ്ങൾ ദുബൈ വിഖായക്കുണ്ട് . അതിൽ തന്നെ 51 അംഗങ്ങളടങ്ങുന്ന സ്ഥിരം സമിതിയാണ് ദൈനം ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . അംഗങ്ങൾക്കാവശ്യമായ ബോധവത്കരണ ക്ലാസുകൾ , മയ്യിത്ത് പരിപാലന പരിശീലനങ്ങൾ . ഫസ്റ്റ് എയ്ഡ് സെഷൻ തുടങ്ങിയ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു .
ഹസ്സൻ രാമന്തളി ചെയർമാനും ജബ്ബാർ കോട്ടക്കൽ കൺവീനറും സുധീർ കൈപ്പമംഗലം കോഡിനേറ്ററും അനസ് ഹാജി ഡയറക്ടറുമായ നേതൃത്വത്തിന് കീഴിൽ സമർപ്പിത സേവന സംഘമായി ദുബൈ വിഖായ മുന്നോട്ടുള്ള പ്രയാണത്തിലാണ് .
കാലം ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പക്വതയോടെ ഏറ്റെടുക്കുകയും സൂക്ഷ്മതയോടെ ചെയ്‌തു തീർക്കുകയും ചെയ്യുന്ന സേവന സംഘമായി വിഖായ ചരിത്ര ലിപികളിൽ ഇടം പിടിച്ചു കഴിഞ്ഞു . യുവത്വം ദീനിൻറെ വഴിയിൽ ഉപയോഗപ്പെടുത്തി കൊണ്ട് പരലോക വിജയം വരിക്കുന്നവരുടെ കൂട്ടത്തിൽ ഈ സന്നദ്ധ കൂട്ടായ്മയിൽ സേവനം ചെയ്യുന്നവരെ അള്ളാഹു ഉൾപ്പെടുത്തട്ടേ ..ആമീൻ എന്ന് നമുക്ക് പ്രാർത്ഥിക്കാം